എ.ടി.എം തട്ടിപ്പ്: ആദിവാസി യുവാവിന് 62,000 രൂപ നഷ്​ടപ്പെട്ടു

കോളനിയിലേക്ക് യാത്രാസൗകര‍്യമൊരുക്കുന്നതിന് സ്വരൂപിച്ച പണമാണ് നഷ്​ടമായത് നിലമ്പൂർ: എ.ടി.എം തട്ടിപ്പിലൂടെ ആദിവാസി യുവാവിന് 62,000 രൂപ നഷ്​ടപ്പെട്ടു. വഴിക്കടവ് വനാന്തർഭാഗത്തെ പുഞ്ചക്കൊല്ലി കോളനിയിലെ ശബരീശനാണ് പണം നഷ്​ടമായത്. പുഞ്ചക്കൊല്ലി ആദിവാസി വനസംരക്ഷണ സമിതിയുടെ പ്രസിഡൻറ്​ കൂടിയാണ് ശബരീശൻ. ശനിയാഴ്ച വൈകീട്ട്​ അഞ്ചിനാണ്​ സംഭവം. പാസ്​വേഡ് അടിച്ചിട്ടും മൊബൈൽ ആപ്പ് തുറക്കാൻ കഴിയാതെ വന്നതോടെ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടു. ഫോണെടുത്താൾ യു.ടി.ഐ നമ്പറും പിന്നീട് അക്കൗണ്ട് നമ്പറും 16 അക്ക എ.ടി.എം നമ്പറും ആവശ‍്യപ്പെട്ടു. ഉടനെ ഫോണിലേക്ക് മൂന്നക്ക ഒ.ടി.പി നമ്പർ വരുമെന്നും ഈ നമ്പർ പറഞ്ഞുകൊടുക്കണമെന്നും ആവശ‍്യപ്പെട്ടു. ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന്​ 62,000 രൂപ പിൻവലിച്ചതായി മെസേജ് വന്നു. 62,500 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ജനവാസ കേന്ദ്രമായ ആനമറിയിൽനിന്ന്​ മൂന്നര കിലോമീറ്റർ ഉൾവനത്തിലാണ് കോളനിയുള്ളത്. കോളനിയിലേക്കുള്ള വനപാതയിലൂടെ ജീപ്പ് മാത്രമേ കടന്നുപോവുകയുള്ളൂ. കോളനിക്കാരുടെ ദുരിതയാത്രക്ക് ആശ്വാസമേകാൻ ജീപ്പ് വാങ്ങുന്നതിനാണ് ശബരീശൻ ത​ൻെറ ഇത്രയും കാലത്തെ സമ്പാദ‍്യം സ്വരുക്കൂട്ടിയിരുന്നത്​. ഇതാണ് തട്ടിപ്പിൽ നഷ്​ടമായത്. ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിലാണ് തട്ടിപ്പുകാരൻ സംസാരിച്ചിരുന്നതെന്ന് ശബരീശൻ പറഞ്ഞു. പുഞ്ചക്കൊല്ലി റബർ പ്ലാ​േൻറഷൻ കോർപറേഷനിലെ താൽക്കാലിക ജീവനക്കാരനാണ് ശബരീശൻ. സംഭവവുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിക്കും വഴിക്കടവ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്. എടക്കര കനറാബാങ്കിലാണ് അക്കൗണ്ടുള്ളത്. ഓണത്തിന് ബാങ്ക് അവധിയായതിനാൽ ബാങ്ക് അധികൃതരെ അറിയിക്കാനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.