ഇരിക്കൂർ: പൂവ്വം -കല്യാട് റോഡിൻെറ വികസനത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. നേരത്തെ പത്തുലക്ഷം രൂപ റോഡിന് അനുവദിച്ചിരുന്നു. ഈ തുക അപര്യാപ്തമാണെന്നുകാണിച്ച് ഇ.പി. ജയരാജൻ നൽകിയ നിവേദനത്തെ തുടർന്നാണ് തുക ഉയർത്തിയത്. നാലു കിലോമീറ്റർ ദൂരമുള്ള റോഡിൻെറ പകുതി ഭാഗവും പാടേ തകർന്നു കിടക്കുകയായിരുന്നു. ചെറുവാഹനങ്ങൾ പോലും പോവാൻപറ്റാത്ത സ്ഥിതിയാണ്. ജില്ല പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപയുടെ പ്രവൃത്തി കല്യാട് ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. പടിയൂർ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രധാന സർക്കാർ സ്ഥാപനങ്ങളായ ഗവ. പി.എച്ച്.സി, കൃഷിഭവൻ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, ഐ.ടി.ഐ, കല്ലാട് സർവിസ് സഹകരണ ബാങ്ക്, നിർദിഷ്ട അന്തർദേശീയ ആയുർവേദ ഗവേഷണ കേന്ദ്രം, കല്യാട് യു.പി സ്കൂൾ, ഗാന്ധിവിലാസം എൽ.പി സ്കൂൾ, പടിയൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സിബ്ഗ ആർട്സ് കോളജ് തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളിലേക്ക് പഞ്ചായത്ത് ആസ്ഥാനമായ പടിയൂരിൽനിന്ന് എളുപ്പം എത്താവുന്ന റോഡാണിത്. ഈ റോഡിൽനിന്ന് ഊരത്തൂരിലൂടെ ഉളിക്കലിലേക്കും പയ്യാവൂരിലേക്കും എളുപ്പത്തിലെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.