നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിൻെറ സ്വർണം പിടികൂടി തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിലധികം വിലവരുന്ന സ്വർണം തിരൂർ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 630 ഗ്രാം സ്വർണമാണ് പിടികൂടിയത്. പരിശോധന സമയത്ത് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. നികുതിയും പിഴയുമായി 1,97,000 രൂപ ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു. ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം ജോ. കമീഷണർ ഫിറോസ് കാട്ടിൽ, െഡപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലീം എന്നിവരുടെ നിർേദശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ്) കെ.പി. വേലായുധൻ, അസിസ്റ്റൻറ് ടാക്സ് ഓഫിസർമാരായ പി. ജയപ്രകാശ്, എൻ. നാരായണൻ, ഡ്രൈവർ വി. അഷറഫ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.