കാളികാവ്: കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എമ്മിന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിക്കുകയും പ്രകോപനപരമായ മുദ്രവാക്യങ്ങൾ മുഴക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കാളികാവ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു പ്രകടനം. രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത എസ്.എഫ്.ഐ നടപടിക്കെതിരെയാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ്, എ.കെ. മുഹമ്മദാലി, ഐ. മുജീബ് റഹ്മാൻ, ഒ.പി. നവാഫ്, ജിംഷാദ് അഞ്ചച്ചവിടി, ഹരീഷ് കാളികാവ്, കെ.കെ. കുട്ടൻ, എ.പി. സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി. Photo കാളികാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം kkv cong prakadanam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.