തിരൂർ: മുസ്‍ലിം ലീഗിന്റെ പൊന്നാംപുരം കോട്ടയിൽ തുടർച്ചയായി രണ്ട് തവണ ചരിത്ര വിജയം നേടിയ മന്ത്രി വി. അബ്ദുറഹ്മാന് സ്വന്തം നാട്ടിൽ അടിതെറ്റുമോ, അതോ ചരിത്ര നായകനായി വീണ്ടും മാറുമോ. നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കേ തിരൂരിന്റെ മനസ്സിലെന്തെന്ന് കൂട്ടിയും കിഴിച്ചും വിലയിരുത്തൽ തകൃതി. അരനൂറ്റാണ്ടിലേറെ ലീഗിന്റെ അടിയുറച്ച കോട്ടയായ താനൂരിൽ രണ്ട് തവണ ചരിത്ര വിജയം നേടിയാണ് വി. അബ്ദുറഹ്മാൻ വിസ്മയം തീർത്തത്. രണ്ടാം വിജയത്തിലൂടെ രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയാവുകയും ചെയ്തതോടെ വി. അബ്ദുറഹ്മാൻ ചരിത്ര താളുകളിലും ഇടംപിടിച്ചു.
ഇത്തവണ ട്വിസ്റ്റുകൾക്കൊടുവിൽ തിരൂരിൽ സ്ഥാനാർഥിയായതോടെ മത്സരം മുറുകി. ഫലം വരാൻ ഇനി നാല് ദിവസം മാത്രം ബാക്കിനിൽക്കെ എല്ലാവരും ഉറ്റുനോക്കുന്നത് മന്ത്രി വി. അബ്ദുറഹ്മാൻ തിരൂരിലും ചരിത്ര വിജയം നേടുമോ, അതോ സ്വന്തം നാട്ടുകാർക്കു മുന്നിൽ അടിയറവ് പറയുമോ എന്നാണ്. മുസ്‍ലിം ലീഗ് സ്ഥാനാർഥിയായ കുറുക്കോളി മൊയ്തീൻ പതിനായിരം വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുമ്പോൾ മാമൻ മാജിക്കിലൂടെ അയ്യായിരം വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. തിരൂരിലും മാറ്റത്തിന്റെ കാറ്റോ അതോ തുടർച്ചയോ; ഗ്ലാമർ പോരിന്റെ ഫലം എന്തായാലും മന്ത്രി വി. അബ്ദുറഹ്മാന് ഏറെ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.