കലാലയങ്ങളിലെ ജാതി വിവേചനത്തിനും റാഗിങ്ങിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും

കെ.എസ്.യു മാർച്ചിൽ ഉന്തും തള്ളും

മലപ്പുറം: നിതിൻരാജിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടും ജാതിപീഡനങ്ങൾക്കും റാഗിങ്-വിവേചനത്തിനുമെതിരെയും കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. മാർച്ച് കഴിഞ്ഞ് പ്രകടനമായി പോയ പ്രവർത്തകർ വീണ്ടുമെത്തി പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റ് വളപ്പിൽ പ്രവേശിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇതിനിടെ റോഡ് ഉപരോധിക്കാനും പ്രവർത്തകർ ശ്രമിച്ചു. പൊലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെ.എസ്.യു ജില്ല ഉപാധ്യക്ഷൻ റാഷിദ് പുതുപൊന്നാനി, ജില്ല സെക്രട്ടറി ജിജേഷ് പുളിക്കാൻതൊടി എന്നിവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റുമരായ ഷമീർ കാസിം, റാഷിദ്‌ പുതുപൊന്നാനി, നിയാസ് കോഡൂർ, ജില്ല ജനറൽ സെക്രട്ടറിമാരായ ആരതി പ്രദീപ്, ജിജേഷ് പുളിക്കാൻതൊടി എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

നിതിൻരാജ് മരിച്ച് 17 ദിവസം കഴിഞ്ഞിട്ടും മരണത്തിനുത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഉദ്ഘാടനം ചെയ്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഡോ. അലോഷ്യസ് സേവ്യർ പറഞ്ഞു. അഡ്വ. ഇ.കെ. അൻഷിദ് അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, ജില്ല വൈസ് പ്രസിഡന്റുമാരായ ഷമീർ കാസിം, റാഷിദ് പുതുപ്പറമ്പിൽ, അബിൻ കൃഷ്ണ, നിയാസ് കോഡൂർ, ശരത് മേനോക്കി, ആരതി പ്രദീപ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Minor clash during KSU march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.