കാളികാവ്: ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് 29ന് നടക്കും. ഇതുസംബന്ധമായ അറിയിപ്പ് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ചു. മുസ്ലിം ലീഗിലെ വി.പി.എ. നാസറായിരിക്കും അടുത്ത പ്രസിഡൻറ്. കഴിഞ്ഞ മാസം 23ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻറ് സി.പി.എമ്മിലെ എൻ. സൈതാലി പുറത്തായത്. കോൺഗ്രസിലെ ഭിന്നത പരിഹരിച്ചതോടെയാണ് സി.പി.എമ്മുകാരനായ പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഞ്ച് വർഷത്തിനിടെ പഞ്ചായത്തിൽ അഞ്ചാമത്തെ പ്രസിഡൻറാണ് ഇനി തെരഞ്ഞെടുക്കപ്പെടുക. യു.ഡി.എഫ് ധാരണപ്രകാരം 18ൽ അഞ്ച് അംഗങ്ങളുള്ള ലീഗിനാണ് ഇനി അടുത്ത ഊഴം. കോൺഗ്രസിൽനിന്ന് കൂറുമാറിയ മൂന്ന് അംഗങ്ങൾ തിരിച്ചുവന്നതോടെ കോൺഗ്രസ്- ആറ്, മുസ്ലിം ലീഗ് -അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിന് എട്ട് അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.