വൈക്കം മുഹമ്മദ് ബഷീറിൻെറ 26ാം ചരമവാർഷികം ആചരിച്ചു ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിൻെറ 26ാം ചരമവാർഷികദിനം വൈലാലിൽ വീട്ടിൽ ആചരിച്ചു. മലയാള സാഹിത്യത്തിലെ കാരണവരുടെ വാർഷികം വീട്ടുകാരും നാട്ടുകാരും സാഹിത്യപ്രേമികളും ആരാധകരും ഉത്സവപ്രതീതിയോടെയാണ് 25 വർഷവും ആഘോഷിച്ചത്. പതിവിൽനിന്ന് മാറി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇക്കുറി 20 പേർ മാത്രം പങ്കെടുത്ത ചടങ്ങാണ് നടന്നത്. ബഷീറിൻെറ കുടുംബസുഹൃത്ത് ഡോ. കെ.ആർ. ശരത്ചന്ദ്രൻ ബഷീറോർമകൾ പങ്കുെവച്ചു. സാധാരണക്കാരൻെറ അനുഭവങ്ങൾ സത്യസന്ധമായി അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു ബഷീറെന്ന് അദ്ദേഹം സ്മരിച്ചു. പോക്കറ്റടിക്കാരനെയും കൊലപാതകിയെയും പ്രശസ്ത സാഹിത്യകാരന്മാരെയും ഒരേ കണ്ണോടെ കണ്ട സാധാരണക്കാരൻെറ സാഹിത്യകാരനായിരുന്നു ബഷീർ എന്ന് ഹാസ്യനടൻ മാമുക്കോയ അനുസ്മരിച്ചു. പോൾ റോബ്സണെ മലയാളികൾ അറിയുന്നതിനുമുമ്പ് അദ്ദേഹത്തിൻെറ പാട്ടുകളുടെ ആസ്വാദകനായിരുന്നു ബഷീറെന്ന് വി.ടി. മുരളി അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ എ. സജീവൻ ആശംസ പ്രസംഗം നടത്തി. ബഷീറിൻെറ മകൾ ഷാഹിന അധ്യക്ഷത വഹിച്ചു. അനീസ് ബഷീർ ആമുഖപ്രസംഗവും അസീം മുഹമ്മദ് ബഷീർ സ്വാഗതവും വസീം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. ചടങ്ങിനെത്തിയ ബഷീർ ആരാധകർക്ക് അഞ്ജു അനീഷ്, നസീം മുഹമ്മദ് ബഷീർ, ബാബു, ജിതിൻ എന്നിവർ ചേർന്ന് ബഷീർ കൃതികൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.