38 പേര്‍ക്ക് രോഗമുക്തി കണ്ണൂർ: ജില്ലയിൽ സമ്പർക്ക കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 57 പേരിൽ 25ഉം സമ്പർക്ക രോഗികളാണ്. 38 പേര്‍ ശനിയാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു. ബംഗളൂരുവില്‍നിന്ന് ജൂലൈ 15ന് എത്തിയ പാനൂര്‍ സ്വദേശി 35കാരന്‍, 20ന് എത്തിയ തലശ്ശേരി സ്വദേശി 76കാരി, ആഗസ്റ്റ് ഒന്നിന് എത്തിയ പേരാവൂര്‍ സ്വദേശികളായ 48കാരി, ഒരു വയസ്സുള്ള ആണ്‍കുട്ടി, മൂന്നിന് എത്തിയ മുണ്ടേരി സ്വദേശി 39കാരന്‍, വീരാജ്പേട്ടയില്‍ നിന്ന് നാലിനെത്തിയ കീഴല്ലൂര്‍ സ്വദേശി 46കാരന്‍, മുണ്ടേരി സ്വദേശി 34കാരന്‍, വേങ്ങാട് സ്വദേശി 47കാരന്‍, നാലിന് കൂര്‍ഗില്‍ നിന്ന് എത്തിയ പായം സ്വദേശി 46കാരന്‍, ഗുണ്ടല്‍പേട്ടയില്‍ നിന്ന് എത്തിയ പരിയാരം സ്വദേശി 33കാരന്‍, മൈസൂരുവില്‍ നിന്ന് ജൂലൈ 28ന് എത്തിയ പാനൂര്‍ സ്വദേശി 55കാരന്‍, 29ന് എത്തിയ കതിരൂര്‍ സ്വദേശി 58കാരന്‍, ആഗസ്റ്റ് നാലിനെത്തിയ പാനൂര്‍ സ്വദേശി 59കാരന്‍, അഞ്ചിനെത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 35കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 26ന് ബംഗളൂരുവില്‍ നിന്ന് 6 ഇ 7974 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശികളായ 33കാരന്‍, 27കാരി, ആറ് വയസ്സുകാരന്‍, ലഡാക്കില്‍ നിന്ന് ഡല്‍ഹി വഴി 6 ഇ 7225 വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം സ്വദേശി 30കാരന്‍, ആഗസ്റ്റ് ഒന്നിന് ഹൈദരബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 29കാരന്‍, അതേ വിമാനത്തില്‍ സിക്കന്തരാബാദില്‍ നിന്ന് എത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 27കാരന്‍, ആഗസ്റ്റ് രണ്ടിന് പശ്ചിമബംഗാളില്‍ നിന്ന് ബംഗളൂരു വഴി 6ഇ 7318 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 50കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്തുനിന്ന് എത്തിയവര്‍. മുഴപ്പിലങ്ങാട് സ്വദേശി 54കാരന്‍, മലപ്പട്ടം സ്വദേശി 47കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ അഞ്ച് വയസ്സുകാരന്‍, 25കാരി, കുന്നോത്തുപറമ്പ സ്വദേശി 52കാരന്‍, കുറുമാത്തൂര്‍ സ്വദേശികളായ 40കാരന്‍, 28കാരി, ചെമ്പിലോട് സ്വദേശി 19കാരന്‍, രാമന്തളി സ്വദേശികളായ 52കാരന്‍, 15കാരന്‍, 29കാരന്‍, 19കാരി, 33കാരി, അഞ്ചു വയസ്സുകാരി, 54കാരി, പരിയാരം സ്വദേശി 35കാരി, ഏഴോം സ്വദേശി 35കാരന്‍, കൂടാളി സ്വദേശി 15കാരന്‍, 34കാരന്‍, കുറ്റ്യാട്ടൂര്‍ സ്വദേശി 49കാരന്‍, തളിപ്പറമ്പ് സ്വദേശി 47കാരി, ശ്രീകണ്ഠപുരം സ്വദേശി 42കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 19കാരന്‍, 22കാരി, തലശ്ശേരി സ്വദേശി 13കാരി, ഏഴിലോട് സ്വദേശി 52കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. നഴ്സിങ് സൂപ്രണ്ട് (നോര്‍ത്ത് പറവൂര്‍) കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 53കാരി, സ്റ്റാഫ് നഴ്‌സ് (കാസർകോട്) പയ്യാവൂര്‍ സ്വദേശി 23കാരി, കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരായ ചെറുതാഴം സ്വദേശി 22കാരന്‍, കോട്ടയം സ്വദേശി 23കാരി, ഹൗസ് സര്‍ജന്‍ കോഴിക്കോട് സ്വദേശി 24കാരി, ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സുമാരായ പയ്യാവൂര്‍ സ്വദേശി 30കാരി, ശ്രീകണ്ഠപുരം സ്വദേശി 33കാരി എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡി.എസ്.സി ഉദ്യോഗസ്ഥരായ പാലക്കാട്, കർണാടക, ഒഡിഷ സ്വദേശികളായ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1640 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9324 പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.