നിർദേശം പാലിക്കാത്ത 24 പേർക്കെതിരെ കേസ്

കോവിഡ്​: നിലമ്പൂർ: കോവിഡ് പ്രതിരോധത്തി‍ൻെറ ഭാഗമായി സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ സംയുക്ത പരിശോധന സംഘം കേസെടുത്തു. മാസ്ക് ധരിക്കാത്തവർ, കൂട്ടം ചേർന്ന് നടക്കുന്നവർ, വ‍്യാപരസ്ഥാപനങ്ങളിൽ കൈകഴുകാനുള്ള സംവിധാനം ഒരുക്കാത്തവർ എന്നിവർക്കെതിരെയാണ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്. കരുവാരകുണ്ട്, കാളികാവ്, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലുമാണ് സംഘം പരിശോധന നടത്തിയത്. പൊലീസും വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യവകുപ്പും സംയുക്തമായാണ് പരിശോധന തുടരുന്നത്. പിഴ ചുമത്തിയവരിൽ വ‍്യാപാരികളും ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.