മലപ്പുറം മണ്ഡലം: 22 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് അനുമതി

മലപ്പുറം: നിയോജകമണ്ഡലത്തിലെ 22 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. അനുമതി ലഭിച്ച റോഡുകൾ: മൊറയൂർ -എടപ്പറമ്പ് -കിഴിശ്ശേരി (55 ലക്ഷം), മോങ്ങം -തൃപ്പനച്ചി -കാവനൂർ (46 ലക്ഷം), പള്ളിമുക്ക്- കിഴിശ്ശേരി (10 ലക്ഷം), മൊറയൂർ -ഒഴുകൂർ- എക്കാപറമ്പ് (25 ലക്ഷം), മൈലാടി- വെള്ളൂർ- അരിമ്പ്ര (22ലക്ഷം), മുള്ളമ്പാറ -കോണിക്കല്ല് - ഇരുമ്പുഴി (എട്ടു​ ലക്ഷം), പാലക്കാട് - മോങ്ങം (10 ലക്ഷം), മുണ്ടുപറമ്പ് ചെന്നത്ത്- മേൽമുറി - മാരിയാട് (അഞ്ചുലക്ഷം), ചെളൂർ- ചാപ്പനങ്ങാടി (25 ലക്ഷം), മലപ്പുറം കോട്ടപ്പടി ബൈപാസ് (അഞ്ചു​ ലക്ഷം), ഇരുമ്പുഴി -മേൽമുറി (അഞ്ചു​ ലക്ഷം), മുണ്ടുപറമ്പ്- ആനക്കല്ലുങ്ങൽ- മേൽമുറി- ഒറമ്പാട്ടുകടവ് (മൂന്നു​ ലക്ഷം), മൊറയൂർ- വാലഞ്ചേരി -ഊരകം-നെടിയിരുപ്പ് -ഹരിജൻ കോളനി (15 ലക്ഷം), വള്ളുവമ്പ്രം- വളമംഗലം- പൂക്കൊളത്തൂർ (അഞ്ചു ലക്ഷം), പുൽപറ്റ- യൂനിറ്റി കോളജ്- ആലുക്കൽ (അഞ്ചുലക്ഷം), വള്ളുവമ്പ്രം -മഞ്ചേരി (അഞ്ചു ലക്ഷം), പാലക്കത്തോട്- കൂട്ടാവിൽ- എളയൂർ (അഞ്ചു ലക്ഷം), മഞ്ചേരി- കിഴിശ്ശേരി (അഞ്ചു ലക്ഷം), മഞ്ചേരി- പൂക്കോട്ടൂർ (അഞ്ചു ലക്ഷം), ഉമ്മത്തൂർ ആനക്കടവ് ലിങ്ക് (മൂന്നു​ ലക്ഷം), മൊറയൂർ -അരിമ്പ്ര - പൂക്കോട്ടൂർ (10 ലക്ഷം), മുട്ടിപ്പാലം -പാണായി (മൂന്നു​ ലക്ഷം). സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച് ഉടൻ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.