കോഴി​ക്കോട്​-മുംബൈ ഇൻഡിഗോ സർവിസ്​ 20 മുതൽ വീണ്ടും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഇൻഡിഗോയുടെ മുംബൈ സർവിസ്​ പുനരാരംഭിക്കുന്നു. കോവിഡിനെ തുടർന്ന്​ നിർത്തിയ സർവിസാണ്​ പുനരാരംഭിക്കുന്നത്​. ജനുവരി 20 മുതൽ ആഴ്​ചയിൽ നാല്​ ദിവസങ്ങളിലാണ്​ സർവിസ്​. നിലവിൽ കരിപ്പൂരിൽനിന്ന്​ എയർഇന്ത്യ എക്​സ്​പ്രസ്​ തിങ്കളാഴ്​ച മാത്രമാണ്​ മുംബൈയിലേക്ക്​ സർവിസ്​ നടത്തുന്നത്​. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഇൻഡിഗോ സർവിസ്​. വൈകീട്ട്​ 4.30ന്​ മുംബൈയിൽനിന്ന്​ പുറപ്പെടുന്ന വിമാനം 6.20ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 6.50ന്​ പുറപ്പെട്ട്​ 8.40ന്​ മുംബൈയിലെത്തും. എ 320 ഉപ​േയാഗിച്ചായിരിക്കും സർവിസ്​ നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.