പാലക്കാട് ഡിവിഷനിൽ കഴിഞ്ഞമാസം കയറ്റിയയച്ചത് 259 മെട്രിക് ടൺ പാലക്കാട്: യാത്രാവണ്ടികളിൽനിന്നുള്ള വരുമാനം പരിമിതമായതോടെ, കോവിഡ് കാലത്ത് ഗുഡ്്സ്, പാഴ്സൽ സർവിസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റെയിൽവേ. ഇക്കഴിഞ്ഞ ജൂണിൽ മാത്രം പാലക്കാട് ഡിവിഷനിൽ ചരക്ക്കൂലിയിനത്തിൽ ലഭിച്ച വരുമാനം 15.68 കോടി രൂപ. മുൻ വർഷം ജൂണിൽ ലഭിച്ച വരുമാനത്തേക്കാൾ 9.80 ശതമാനം അധികം. 259 മെട്രിക് ടൺ ചരക്കാണ് കഴിഞ്ഞ മാസം പാലക്കാട് ഡിവിഷനിൽനിന്ന് കയറ്റിയയച്ചത്. പാഴ്സലുകളിൽനിന്നാണ് കൂടുതൽ വരുമാനം. ഒറ്റലോഡിന് ലഭിച്ച എറ്റവും ഉയർന്ന ചരക്ക് വരുമാനം മംഗളൂരു പനമ്പൂർ പോർട്ടിൽനിന്ന് പശ്ചിമബംഗാളിലേക്ക് അയച്ച കൽക്കരി റേക്കിൽനിന്നാണ്- 1,25,91,673 രൂപ. കാംകോ നിർമിച്ച 621 പവർ ടില്ലറുകൾ പാലക്കാടുനിന്ന് ഗുവാഹത്തിയിലേക്ക് കയറ്റിയയച്ചതിലൂടെ 45 ലക്ഷം രൂപയും പനമ്പൂർ പോർട്ടിൽനിന്ന് പാംഒായിൽ, ലഖ്നോയിലേക്ക് കയറ്റിയയച്ചതിലൂടെ 38.55 ലക്ഷം രൂപയും വരുമാനമുണ്ടാക്കി. യാത്രാവണ്ടികൾ കുറവായതിനാൽ നിശ്ചിത സമയത്തിനകം ചരക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്. ഇതാണ് പാഴ്സൽ കൂടാൻ കാരണം. എറണാകുളത്തുനിന്ന് ആഴ്ചയിൽ മൂന്ന് ദിവസം ചെന്നൈയിലേക്ക് പാഴ്സൽ ട്രെയിനുണ്ട്. പുറമേ മംഗള, നേത്രാവതി, തുരന്തോ എക്സ്പ്രസുകളിലും ജനശതാബ്ദികളിലും പാഴ്സൽ വാനുണ്ട്. എല്ലാ വെള്ളിയാഴ്ചയും മംഗള-നിസാമുദ്ദീൻ ട്രെയിനിൽ സ്പെഷൽ അഡീഷനൽ പാഴ്സൽ വാനുമുണ്ട്. ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കാൻ ഡിവിഷനൽ റെയിൽേവ മാനേജറുടെ നേതൃത്വത്തിൽ ഡിവിഷൻ ലെവൽ ബിസിസനസ് െഡവലപ്മൻെറ് യൂനിറ്റ് (ബി.ഡി.യു) പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഡിവിഷനിലെ 14 ഗുഡ്സ് ഷെഡുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടിയായി. ബി.ഡി.യു മുൻകൈയെടുത്ത് ചരക്ക് കയറ്റുമതി വർധിപ്പിക്കാൻ വ്യവസായികളുമായും വിവിധ സ്ഥാപനങ്ങളുമായും ചർച്ച തുടങ്ങി. വാളയാർ മലബാർ സിമൻറ്സ്, ഫറോക്ക് ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ്, കഞ്ചിക്കോെട്ട വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി ചർച്ച പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. കെ.പി. യാസിർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.