വി.എച്ച്.എസ്.ഇ പ്രവേശനം: 14വരെ അപേക്ഷിക്കാം

പെരിന്തൽമണ്ണ: 2020-21 അധ്യയനവർഷത്തെ വി.എച്ച്.എസ്.ഇ പ്രവേശന നടപടികൾ ആരംഭിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻെറ അംഗീകാരത്തോടുകൂടിയ രാജ്യാന്തര അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ് സ്‌കിൽ സർട്ടിഫിക്കറ്റുകൾ നേടാനാവുന്ന ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, മെഡിക്കൽ എക്വിപ്മൻെറ് ടെക്നീഷ്യൻ എന്നീ രണ്ട് കോഴ്സുകളാണ് പെരിന്തൽമണ്ണ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉള്ളത്. പ്രവേശനം പൂർണമായി ഓൺലൈൻ സംവിധാനം വഴിയാണ്. www.vhscap.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ആഗസ്​റ്റ്​ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സ്‌കൂളിലെ ഹെൽപ് ഡെസ്ക് സംവിധാനത്തിലൂടെ സൗജന്യമായി അപേക്ഷിക്കാൻ സൗകര്യമുണ്ട്. നമ്പർ: 04933 226802 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെ). കോവിഡ് സാമ്പിൾ കലക്​ഷൻ കിയോസ്ക് നൽകി പെരിന്തൽമണ്ണ: ലയൺസ് ക്ലബ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് കോവിഡ് സാമ്പിൾ കലക്​ഷൻ കിയോസ്​ക്​ നൽകി. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഉപയോഗപ്രദമാവും. ക്ലബ് പ്രസിഡൻറ് ശക്തിധരൻ, സെക്രട്ടറി രമേഷ് ഗോപാലൻ, ട്രഷറർ ജയിംസ്, കെ.വി.ആർ മോട്ടോഴ്സ് എം.ഡി സുഭാഷ് ബാലൻ, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീവിഷ്ണു, ഡോ. ഷാജു മാത്യൂസ്, ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.