വീട്ടുകാർ പൂരത്തിന് പോയപ്പോൾ മോഷണം; 12 പവനും 10,000 രൂപയും നഷ്ടമായി

മുളങ്കുന്നത്തുകാവ്: തിരൂരിൽ വീട്ടുകാർ പൂരത്തിന് പോയ​ തക്കത്തിന്​​ മോഷണം. അലമാരയിൽ സൂക്ഷിച്ച 12 പവനും 10,000 രൂപയും നഷ്ടമായി. തിരൂർ-പോട്ടോർ റോഡിലെ പാടാശ്ശേരി പ്രദീപിന്റെ വീട്ടിലാണ് മോഷണം. ചൊവ്വാഴ്ച വൈകീട്ട് പ്രദീപും കുടുംബവും തൃശൂർ പൂരത്തിന് പോയി ബുധനാഴ്ച പുലർച്ച മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാളവിദഗ്​ധരെത്തി തെളിവെടുപ്പ് നടത്തി. വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.