ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്; 165 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 114 പേര്‍ക്കുകൂടി കോവിഡ്; 165 പേര്‍ക്ക് രോഗമുക്തി മലപ്പുറം: ജില്ലയില്‍ ശനിയാഴ്​ച 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 165 പേര്‍ രോഗമുക്തരായതായും ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേര്‍ക്ക് രോഗബാധയുണ്ടായതി​ൻെറ ഉറവിടം കണ്ടെത്തിവരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്തബന്ധമുണ്ടായ 89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്. ഇതുവരെ 1939 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 31,857 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,060 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 29,566 പേര്‍ വീടുകളിലും 1,231 പേര്‍ കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആൻറിജന്‍ വിഭാഗങ്ങളിലുള്‍പ്പെടെ 72,659 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 70,615 പേരുടെ ഫലം ലഭ്യമായതില്‍ 64,475 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1964 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ 21 ക്യാമ്പുകള്‍ മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിച്ചതി​ൻെറ സാഹചര്യത്തില്‍ ജില്ലയില്‍ 22 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്​ച മാത്രം ഏഴ് ക്യാമ്പുകളും തുറന്നിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍.എം.എ യു.പി.എസ് എന്നിവയും ഏറനാടില്‍ കൂരങ്ങല്‍ അംഗൻവാടി, മൂലേപ്പാടം ജി.എല്‍.പി.എസ്, പെരിന്തല്‍മണ്ണയില്‍ എ.എം.യു.പി.എസ് കൂട്ടില്‍, കൊണ്ടോട്ടിയില്‍ ജി.എം.യു.പി.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട് എന്നീ ഏഴ് ക്യാമ്പുകളാണ് പുതിയതായി ആരംഭിച്ചത്. ജില്ലയിലെ 21 ക്യാമ്പുകളില്‍ 294 കുടുംബങ്ങളിലായി 955 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്കില്‍ നിലവില്‍ 11 ക്യാമ്പുകളും ഏറനാടില്‍ അഞ്ച് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.