സി.പി.എം ബഹുജന റാലിയും പൊതുയോഗവും

എടക്കര: ആർ.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം ഏരിയ കമ്മിറ്റി എടക്കരയിൽ നടത്തിയ ബഹുജന റാലിയും പൊതുയോഗവും ജില്ല സെക്രട്ടേറിയറ്റ്​ അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. മോഹനൻ അധ്യക്ഷത വഹിച്ചു. എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ സ്വാഗതവും പി. സെഹീർ നന്ദിയും പറഞ്ഞു. വണ്ടൂർ താലൂക്ക്​ ആശുപത്രി വികസനം: ഭൂമി എറ്റെടുക്കാൻ തീരുമാനം വണ്ടൂർ: താലൂക്ക്​ ആശുപത്രി വികസനത്തിന്​ ആവശ്യമായ ഭൂമി എറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ബ്ലോക്ക്​ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപവത്​കരണവും നടന്നു. യോഗത്തിൽ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കാനും തീരുമാനമായി. ബ്ലോക്ക് പ്രസിഡന്‍റ്​ കെ.സി. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്‍റ്​ കെ.കെ. സാജിത, എൻ.എ. മുബാറക്ക്, സി.പി.എം എരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, കെ. ഫസൽഹഖ്, ബി.ഡി.ഒ വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.