ആസാദീകാ അമൃത് പ്രത്യേക ഗ്രാമസഭ ചേർന്നു

കുറ്റിപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഗ്രാമസഭ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പരിസരത്ത് ചേർന്നു. 'ആരോഗ്യ ഗ്രാമം' വിഷയമാണ് ചർച്ച ചെയ്തത്. വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ് ചടങ്ങ് നിയന്ത്രിച്ചു. റമീന, റിജിത, സഖാഫ് തങ്ങൾ, അഷറഫലി, എം.വി. വേലായുധൻ, ജാബിർ മാസ്റ്റർ, കെ.ടി. ഹമീദ്, സാബാ കരിം, സരിത, നസീറ, സുലൈഖ, ഷാനിബ, ബേബി ടീച്ചർ, റുസൈന തുടങ്ങിയവർ സംസാരിച്ചു. Photo: MP KTP M പഞ്ചായത്ത് രാജ് ദിനാഘോഷ ഭാഗമായി പ്രത്യേക ഗ്രാമസഭ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.