പൂക്കാട്ടിരി: റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ പതിവ് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാവശ്യം ശക്തം. പൂക്കാട്ടിരി-വലിയകുന്ന് റോഡിൽ റോഡരികിലാണ് മാലിന്യം വ്യാപകമായി കൊണ്ടിടുന്നത്. റോഡരികിലും റോഡിലുമായി മാലിന്യം വലിച്ചെറിയുന്നത് ഇതുവഴിയുള്ള യാത്ര ദുരിതമയമാക്കുകയാണ്. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും വിജനമായ സ്ഥലവും ആയത് വാഹനങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യപ്രദമാണ്. രാത്രിയുടെ മറവിലാണ് പ്രധാനമായും ഇവിടെ നിക്ഷേപിക്കുന്നത്. മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളുമാണ് വലിച്ചെറിയുന്നത്. മാംസാവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. MP VNCY 4 Malinyam.jpg പൂക്കാട്ടിരി വലിയകുന്ന് റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.