അകംപാടത്ത് തെരുവുനായ് അക്രമണത്തിൽ ഒരാൾക്ക് പരിക്ക്

അകംപാടത്ത് ഒരാൾക്ക്​ തെരുവുനായുടെ കടിയേറ്റു വടക്കാഞ്ചേരി: അകംപാടത്ത് തെരുവുനായ് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. കടിയേറ്റ അകമ്പാടം സ്വദേശി വളയംപറമ്പിൽ വീട്ടിൽ കുമാരനെ (72) ബന്ധുക്കളും നാട്ടുകാരും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് മേഞ്ഞുകൊണ്ടിരുന്ന ആടുകൾക്കും കടിയേറ്റിട്ടുണ്ട്​. പ്രദേശവാസികൾക്ക് ആക്രമണകാരിയായ തെരുവുനായെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടിന്റെ നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.