മദ്യം നൽകി പീഡിപ്പിച്ച്​ സ്വർണം കവർന്നു; യുവാവ്​ അറസ്റ്റിൽ

ചങ്ങരംകുളം: പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെയാണ്​ (22) പിടികൂടിയത്. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണാഭരണം കവർന്ന പ്രതി പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടർന്നു. തനിക്ക്​ വഴങ്ങണമെന്നാവശ്യപ്പെട്ട്​ ഈ യുവതിയെയും ഭീഷണിപ്പെടുത്തി. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എടപ്പാളിൽനിന്ന്​ കാർ തടഞ്ഞാണ്​ പിടികൂടിയത്​. സീനിയർ സി.പി.ഒ സനോജ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ്​ കസ്റ്റഡിയിലെടുത്തത്​. മൊബൈൽ ഫോണും കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാൾ ഇത്തരത്തിൽ മറ്റ്​ പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ്​ പറഞ്ഞു. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കും. mpg junais ജുനൈസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.