പുല്ലൂണി അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു തിരൂർ: മംഗലം പഞ്ചായത്തിലെ പുല്ലൂണി അംഗൻവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിർവഹിച്ചു. ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കടവത്തുപറമ്പില്‍ രാമന്‍ എന്ന പപ്പു സൗജന്യമായി കൈമാറിയ ഭൂമിയിലാണ് അംഗൻവാടി കെട്ടിടം പണിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പീതാംബരന്‍ പട്ടത്തൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം സലീം പാഷ, അംഗൻവാടി ടീച്ചർ ത്രേസ്യ സുമംഗല എന്നിവര്‍ സംസാരിച്ചു. mw anganvadi pulluni : മംഗലം പഞ്ചായത്തിലെ പുല്ലൂണി അംഗൻവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.