പൊ​ന്നാ​നി ബി​യ്യം പു​ളി​ക്ക​ക​ട​വ് ടൂ​റി​സം പദ്ധതി പ്രദേശം

സാഹസിക ടൂറിസത്തിൽ ഇടംപിടിക്കാൻ പൊന്നാനിയും

പൊ​ന്നാ​നി: ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ന്ന പൊ​ന്നാ​നി​സാ​ഹ​സി​ക ടൂ​റി​സം രം​ഗ​ത്തും കു​തി​പ്പി​നൊ​രു​ങ്ങു​ന്നു. കാ​ഴ്ച​ക​ൾ​ക്കൊ​പ്പം സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന്റെ ആ​സ്വാ​ദ​ന​വും ബി​യ്യം പു​ളി​ക്ക​ക​ട​വി​ൽ സ​ജ്ജ​മാ​ക്കി. ‘ബി​യ്യം കാ​യ​ലി​ന​രി​കെ’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫ​ൺ​ഫ്യൂ​ഷ​ൻ എ​ൻ്റ​ർ​ടൈ​ൻ​മെ​ൻ്റ് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​െൻറ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ടി​ക്ക​റ്റ് നി​ര​ക്കി​െ​ൻ​ർ 10 ശ​ത​മാ​നം ന​ഗ​ര​സ​ഭ​ക്കാ​ണ് ല​ഭി​ക്കു​ക. കൂ​ടാ​തെ വാ​ർ​ഷി​ക വ​രു​മാ​നം 2.70 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കും.

ആ​കാ​ശ കാ​ഴ്ച​ക​ളും റൈ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള നി​ര​വ​ധി വി​നോ​ദോ​പാ​ധി​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​കു​ന്ന​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മി​ക​ച്ച ടൂ​റി​സം പ​ദ്ധ​തി​യാ​ണ് പു​ളി​ക്ക​ക്ക​ട​വി​ൽ ന​ട​പ്പാ​ക്കി​യ​ത്. കാ​യ​ലി​ന് മു​ക​ളി​ലൂ​ടെ പൊ​ന്നാ​നി തീ​ര​ത്തു​നി​ന്ന് കാ​ഞ്ഞി​ര​മു​ക്ക് തീ​ര​ത്തേ​ക്ക് സി​പ് ലൈ​ൻ, സി​പ് സൈ​ക്ക്ലി​ങ്, ബ​ർ​മ നെ​റ്റ്, ഹൈ ​റോ​പ് റൈ​ഡ്, ലൊ ​റോ​പ് റൈ​ഡ്, ക്ലൈ​ബി​ങ് വാ​ൾ, ക​മാ​ൻ​ഡോ നെ​റ്റ്, കി​ഡ്‌​സ് പാ​ർ​ക്ക്, ബോ​ട്ടി​ങ്, ക​യാ​ക്കി​ങ് തു​ട​ങ്ങി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കാ​യ​ലി​ന് കു​റു​കെ ഏ​റ്റ​വും നീ​ള​മേ​റി​യ സി​പ് ലൈ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡി.​ടി.​പി.​സി​യു​ടെ കൈ​വ​ശ​ത്തി​ലി​രു​ന്ന ടൂ​റി​സം പ്ര​ദേ​ശം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​വി. സു​ധ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി.​പി. സ​ക്കീ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. മ​ശൂ​ദ്, കൗ​ൺ​സി​ല​ർ മ​ഞ്ചേ​രി ജ​മാ​ൽ, ഫ​ൺ​ഫ്യൂ​ഷ​ൻ എ​ൻ്റ​ർ​ടൈ​ൻ​മെ​ൻ്റ്സ് സം​ഘാ​ട​ക​രാ​യ അ​ബ്ദു​ൽ ക​ലാം, സാ​ദി​ഖ​ലി, അ​ക്ബ​ർ, അ​യ്യൂ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് അ​ശ്റ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Ponnani also aims to make a mark in adventure tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.