‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂൾ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പല്‍ യു. അബ്ദുല്ലത്തീഫ് മാധ്യമം കോഴിക്കോട് റീജിയനല്‍ മാനേജര്‍ ടി.സി. റഷീദിന് കൈമാറുന്നു
കൊണ്ടോട്ടി: സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക തീര്‍ത്ത് കൊണ്ടോട്ടിയിലെ മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് സമാഹരിച്ച തുക കൈമാറി. 1,75,880 രൂപയാണ് ചികിത്സ സഹായ പദ്ധതിയിലേക്ക് സമാഹരിച്ചത്. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ യു. അബ്ദുല്ലത്തീഫ് ‘മാധ്യമം’ കോഴിക്കോട് റീജിയനല്‍ മാനേജര്‍ ടി.സി. റഷീദിന് തുക കൈമാറി. കൂടുതല്‍ തുക സമാഹരിച്ച വിദ്യാര്‍ഥികളായ ശസൈന് ആദം, ഇഹ്സാന്‍ വസീം, ലിബാന്‍ മഹ്റൂഫ്, മറിയം ഐന്‍, മറിയം ഫര്‍ഹത്ത്, ആദില്‍ നബീല്‍, മുഹമ്മദ് ഫര്ഹാന്, ദിയാന് അഹ്മദ്, ആയിഷ എന്നിവര്‍ക്കും വിദ്യാലയത്തിലെ മെന്റര്‍ മുഹമ്മദ് അനസ് എന്നിവര്‍ക്കും ‘മാധ്യമ’ത്തിന്റെ ഉപഹാരം സമ്മാനിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ടി.പി. സീനത്ത്, സ്കൂള്‍ മോറല്‍ ഡയറക്ടര്‍ കെ. അഹമ്മദ് ശരീഫ്, അഡ്മിനിസ്ട്രേറ്റര്‍ യൂസുഫ് ഒലിപ്പുഴ, സെക്ഷന്‍ കോഓഡിനേറ്റര്‍മാരായ റംല, നൗഫി, സുബൈദ, ഹെല്‍ത്ത് കെയര്‍ കോഓഡിനേറ്റര്‍മാരായ കെ. അസ്ഹര്‍ അലി, അബ്ദുല്‍ കരീം, വിദ്യാർഥി പ്രതിനിധികളായ അഫ്നാന്, നൈല ഹനാന്, മാധ്യമം പ്രതിനിധികളായ സുലൈമാന്‍ നീറാട്, കെ. മുഹമ്മദ്, എം. അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.