ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

തി​രൂ​ർ: കാ​വി​ല​ക്കാ​ട് ഭ​യ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തൃ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി കൊ​റ​മ​ക്ക​ൽ വീ​ട്ടി​ൽ ല​മേ​ഷ് (40), മി​ല്ലും​പ​ടി ചെ​റി​യ ഒ​റ്റാ​ലി​ൽ വീ​ട്ടി​ൽ ഷ​ന​ൽ (39), തൃ​ത്ത​ല്ലൂ​ർ കോ​ട്ടി​ക​ശാ​ല വീ​ട്ടി​ൽ ര​വി​ശ​ങ്ക​ർ (36), തൃ​ത്ത​ല്ലൂ​ർ പു​ട്ടു​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (34), തൃ​ത്ത​ല്ലൂ​ർ ന​ടു​വി​ല​വ​ള​പ്പി​ൽ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ (56), തൃ​ത്ത​ല്ലൂ​ർ ക​ണ്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ര​മേ​ശ് (39) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ മ​ർ​ദി​ക്കു​ക​യും സി.​പി.​ഒ ടോ​ണി വ​ർ​ഗീ​സി​നെ കൈ​കൊ​ണ്ട് കു​ത്തു​ക​യും യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത​താ​ണ് കേ​സ്. 20 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags:    
News Summary - Suspects arrested for attacking police during festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.