ആരോരുമറിയാതെ സുഹൈറും വന്നുപോയി

പയ്യനാട്: സന്തോഷ്‌ ട്രോഫിയിൽ കേരളവും ബംഗാളും ഏറ്റുമുട്ടുമ്പോൾ സാധാരണക്കാരനായി ഒരാൾ ഗാലറിയിൽ ഇരുന്ന് കളി കണ്ടു. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെ ഗോളടി യന്ത്രവും ഐ ലീഗിലും കൊൽക്കത്ത ലീഗിലുമൊക്കെ ബംഗാളി ആരാധകരുടെ മനംകവർന്ന പ്രകടനക്കാരനുമായ വി.പി. സുഹൈർ ആയിരുന്നു ഇത്​. ഐ.എസ്.എല്ലിലെ തകർപ്പൻ ഫോമിനെ തുടർന്ന്​ ഈയിടെ ദേശീയ ടീമിലും അരങ്ങേറിയ താരം. സ്പോൺസർമാർ അടക്കം പലരും വി.ഐ.പി ഗാലറിയിൽ ഇരുന്ന് കളി കണ്ടപ്പോൾ ആരോ നൽകിയ ചെയർ ടിക്കറ്റ് ഉപയോഗിച്ചാണ് സുഹൈർ അകത്തുകയറിയത്. ദേശീയതാരങ്ങൾ പലരും പയ്യനാട്ട് കളി കാണാൻ എത്തുന്നു. ഇവർക്ക് വി.ഐ.പി പരിഗണന നൽകണം എന്ന ആവശ്യം ശക്തമാണ്. m3 suhair ഇന്ത്യൻ താരം വി.പി. സുഹൈർ ഗാലറിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.