വായന അവാർഡ്

ചങ്ങരംകുളം: മലയാളത്തിലെ വായനമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയാറാക്കുന്ന അക്ഷരസ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ: 43/21, പുന്നയൂർക്കുളം, തൃശൂർ 679 561എന്ന വിലാസത്തിൽ മേയ്‌ 15ന് മുമ്പ്​ രചനകൾ ലഭിച്ചിരിക്കണം. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10,001 രൂപയായിരിക്കും അവാർഡ്. ജൂൺ 19ന് വായനദിനത്തിൽ പ്രഥമ അവാർഡ് നൽകും. ഫോൺ: 94477 17929, 94469 95088.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.