ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണമായി ജില്ല പൈതൃക മ്യൂസിയത്തിന്​ ഉപയോഗിക്കും -മന്ത്രി

തിരൂരങ്ങാടി: ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണമായി ജില്ല പൈതൃക മ്യൂസിയത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കെ.പി.എ. മജീദ് എം.എല്‍.എ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണമായി ഏറ്റെടുക്കാതെ ചുറ്റുമതില്‍ കെട്ടുന്നതിനെതിരെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്തിന്റെ ചരിത്രവും സംസ്കാരവും സ്വാതന്ത്ര്യസമര ചരിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മിനി തിയറ്ററും ഇവിടെ ഒരുക്കുമെന്ന് രൂപരേഖയിലുണ്ട്. ജില്ല പൈതൃകമ്യൂസിയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന മുറക്ക് സ്ഥലം പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധമേ പ്രവൃത്തികള്‍ നടത്തൂ എന്നും ഹജൂര്‍ കച്ചേരി, സബ് രജിസ്ട്രാര്‍ ഓഫിസ്, ശവകുടീരം എന്നിവ പുരാവസ്തു വകുപ്പ്​ ഏറ്റെടുത്തിട്ടുണ്ടെന്നും എന്നാല്‍, ഇവ റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി നല്‍കിയിട്ടില്ലെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്. അതേസമയം, ഹജൂര്‍ കച്ചേരിയില്‍ നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണമായി ഏറ്റെടുക്കാതെയാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്. ഏറ്റെടുക്കാനുള്ള സ്ഥലത്ത് പൊലീസും റവന്യൂ വകുപ്പും പിടിച്ചെടുത്ത വാഹനം കൊണ്ടിട്ട് നിറച്ചിരിക്കുകയാണ് നിലവിൽ. mt vehicle ഹജൂർ കച്ചേരിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള സ്ഥലത്ത് പൊലീസും റവന്യൂ വകുപ്പും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ടിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.