സേവന ഗുണമേന്മയ്ക്ക് ദേശീയ അക്രഡിറ്റേഷൻ സമിതിയുടെ അംഗീകാരമാണ് നേടിയത് പൊന്നാനി: സേവന ഗുണമേന്മയ്ക്ക് ദേശീയ അക്രഡിറ്റേഷൻ സമിതിയുടെ അംഗീകാരം നേടി പൊന്നാനി നഗര കുടുംബാരോഗ്യകേന്ദ്രം. നാഷനൽ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ 86.1 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗര കുടുംബാരോഗ്യകേന്ദ്രം ജില്ലക്ക് അഭിമാനമായത്. ജില്ല-സംസ്ഥാന-ദേശീയ തലത്തിലായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രിയെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ഒ.പി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫിസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെ ഫണ്ടുകള്‍ യഥാസമയം വിനിയോഗിച്ചെന്ന് സമിതി വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആർ. രേണുക, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എൻ. അനൂപ്, മെഡിക്കല്‍ ഓഫിസർ ഡോ. സജ്ന, ക്വാളിറ്റി ഓഫിസർമാർ, അർബൻ ഹെൽത്ത് കോ ഓഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരുടെയും പി.ആര്‍.ഒയുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് അംഗീകാരം നേടിയെടുക്കാന്‍ സഹായകമായത്. Photo: MP PNN 1 പൊന്നാനി നഗര കുടുംബാരോഗ്യകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.