ലിബറലിസം സാമൂഹിക ഭദ്രതയെ തകർക്കും -എം.എസ്.എം

മഞ്ചേരി: ലിബറലിസം അധാർമികതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അത് സാമൂഹിക ഭദ്രതയെ തകർക്കുമെന്നും എം.എസ്.എം മഞ്ചേരി മണ്ഡലം സമിതി സംഘടിപ്പിച്ച 'ഇവൻെറിക' കൗമാര വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി അബ്ദുറഹിമാൻ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, സംസ്ഥാന സെക്രട്ടറി ഫഹിം പുളിക്കൽ, മഞ്ചേരി ആകാശവാണി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് അംഗം മുനീർ ആമയൂർ, ഹാരിസ് തൃക്കളയൂർ, എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് ശഹീർ പുല്ലൂർ, കെ.എൻ എം മർകസുദ്ദഅ്‌വ ജില്ല ജോയൻറ് സെക്രട്ടറി വി.ടി. ഹംസ, മണ്ഡലം പ്രസിഡൻറ് അബ്ദുറസാഖ് സുല്ലമി ആമയൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.