മലപ്പുറം: പ്രഥമ മലപ്പുറം ജില്ല ഒളിമ്പിക്സ് റിപ്പോർട്ടിങ്ങിന് ജില്ല ഒളിമ്പിക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് 'മാധ്യമം' മലപ്പുറം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കെ.പി.എം. റിയാസ് അർഹനായി. 2022 ജനുവരി 19ന് 'മികവൊളിമ്പിക്സ്' തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മറ്റ് പുരസ്കാരങ്ങൾ: മികച്ച കവറേജ് -മാതൃഭൂമി ദിനപത്രം, മികച്ച ഫോട്ടോഗ്രാഫര്‍: പി.പി. അഫ്താബ് (സുപ്രഭാതം). ഫോട്ടോഗ്രഫിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍: ടി. പ്രദീപ് കുമാര്‍ (മലയാള മനോരമ), കെ. ഷമീര്‍ (ദേശാഭിമാനി). മികച്ച റിപ്പോര്‍ട്ടിങ്: ശ്യാംപ്രസാദ് (മാതൃഭൂമി). മേയിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് യു. തിലകനും സെക്രട്ടറി പി. ഹൃഷികേശ് കുമാറും അറിയിച്ചു. m3 aslm1 kpm riyas കെ.പി.എം. റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.