ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ് ജേതാക്കൾ

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷന്‍റെ നേതൃത്വത്തില്‍ പുരുഷ വിഭാഗം ഹോക്കി മത്സരങ്ങള്‍ പൂക്കോട്ടൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. സീനിയര്‍ വിഭാഗത്തില്‍ ചെമ്മങ്കടവ് ഹോപ്‌സ് എതിരില്ലാത്ത രണ്ട് ഗോളിന് വാസ്‌കോഡിഗാമ കോഡൂരിനെ തോല്‍പിച്ച് ചാമ്പ്യൻമാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഗവ. കോളജ് മലപ്പുറം 2-0ത്തിന് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മങ്കടവിനെ തോൽപിച്ച് ജേതാക്കളായി. മലപ്പുറം ഹോക്കി പ്രസിഡന്‍റ്​ പാലോളി അബ്ദുറഹ്മാന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ഭാരവാഹികളായ നൗഷാദ്, പി. പ്രമോദ്, റിയാസ് അലി, മുഹമ്മദ് ഷറഫുദ്ദീന്‍ റസ്​വി, പി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി. photo: m3 ma1, m3 ma2 -------------------- ഫുട്ബാള്‍: മലപ്പുറം ജേതാക്കള്‍ മലപ്പുറം: പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബാള്‍ മത്സരത്തില്‍ പാലക്കാടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന്​ തോല്‍പിച്ച് മലപ്പുറം ജേതാക്കളായി. മലപ്പുറത്തിന് വേണ്ടി ഫാദി അബ്ദുല്ല ഹാട്രിക് നേടി. photo: mpm football പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല മത്സരത്തില്‍ ജേതാക്കളായ മലപ്പുറം ജില്ല ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.