മലപ്പുറം: വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ ഹൈസ്കൂൾ വിഭാഗവുമായി ലയിപ്പിക്കുന്നത് ഗുണനിലവാര തകർച്ചക്കും അക്കാദമിക് രംഗത്തെ മൂല്യച്യുതിക്കും കാരണമാകുമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ജില്ല കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. ലയനതീരുമാനം ആത്മഹത്യപരമാണ്. നിലവിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ലയനത്തോടുകൂടി ഇല്ലാതാവുകയും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള മത്സരപരീക്ഷകളിൽ പിന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നും നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഡോ. എം.പി. ഷാഹുൽ ഹമീദ് (പ്രസി), സി. ഷാഹിർ, മുഹമ്മദ് കാവാട്ട്, കെ. ഷമീർ, നൗഫൽ എം. കാദർ, മൂസക്കുട്ടി (വൈ. പ്രസി), എം. ജാഫർ (ജന. സെക്ര), മുജീബ്, മൻസൂർ അലി, ഉസ്മാൻ, അലി അസ്കർ, ഇർഷാദ് ഓടക്കൽ, ബഷീർ (ജോ. സെക്ര), വി.കെ. നാസർ (ട്രഷ). photo: m3 shahul hameed (khstu presi) ഡോ. എം.പി. ഷാഹുൽ ഹമീദ് m36 jaffer (khstu sec എം. ജാഫർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.