മഞ്ചേരി: ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കീറിയ റോഡ് ടാറിങ് നടത്തിയത് മാസങ്ങൾക്കകം തകർന്നു. സെന്‍ട്രല്‍ ജങ്ഷൻ, ജസീല ജങ്ഷൻ, നിലമ്പൂർ റോഡ് എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്നത്. ട്രാഫിക് സിഗ്നലുള്ള ഭാഗത്ത് റോഡ് തകര്‍ന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയാണ് ഇവിടെ റോഡ് തകരുന്നത്. മേലാക്കത്ത് കഴിഞ്ഞ ദിവസം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണു. തൊട്ടുപിന്നാലെ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽപെട്ടില്ല. നാട്ടുകാർ എത്തിയാണ് സ്കൂട്ടർ ഉയർത്തിയത്. ഇവിടെ വെള്ളം ഒഴുകുന്നതും നിത്യസംഭവമാണ്. കച്ചേരിപ്പടി മുതല്‍ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗങ്ങളാണ് ടാര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മലപ്പുറം റോഡ്, കോഴിക്കോട് റോഡുകളും ബൈപാസുകളും ഉള്‍പ്പെടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ജല വകുപ്പ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് ഒപ്പം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മഞ്ചേരി സന്ദർശിച്ച് അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ചതോടെയാണ് താൽക്കാലികമായി കുഴികളടച്ചത്. മതിയായ രീതിയിൽ പ്രവൃത്തി നടത്താത്തതിനാൽ വീണ്ടും കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ്. me road 2: മഞ്ചേരി മേലാക്കത്ത് റോഡിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു. തിങ്കളാഴ്ച ഈ കുഴിയിൽ സ്കൂട്ടർ വീണ് അപകടമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.