നവീകരിച്ച റോഡുകള്‍ ഗതാഗതത്തിനായി തുറന്നു

ഐക്കരപ്പടി: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ഐക്കരപ്പടി-ദേവസ്വംപറമ്പ്, ഐക്കരപ്പടി-മധുരങ്ങോട്ട്-ദേവസ്വംപറമ്പ് റോഡുകള്‍ ഗതാഗത്തിനായി തുറന്നു. ചെറുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലുള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് അംഗം ജസീന ആലുങ്ങല്‍ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ആഷിഖ് പുത്തൂപാടം, മുന്‍ വൈസ് പ്രസിഡന്‍റ്​ വി.എ. ജലീല്‍, കെ.എം. സല്‍മാന്‍, എന്‍. അച്ചു, മായക്കര മൊയ്തീന്‍കോയ, ബഷീര്‍ അത്തിക്കായി, എന്‍.കെ. അസ്മാബി, സി. ഹരിദാസന്‍, കള്ളിയില്‍ ബാവ മാസ്റ്റര്‍, കുഞ്ഞിമോന്‍ ഐക്കരപ്പടി, പി.എം. മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൂക്കോട്ടൂര്‍: പള്ളിമുക്ക് വാര്‍ഡിലെ പള്ളിമുക്ക് കളത്തിങ്ങല്‍-ആനപ്പാറ റോഡ്​ പി. ഉബൈദുല്ല എം.എല്‍.എയും കുറുക്കന്‍കുന്ന്-കവണഞ്ചീരിപ്പറമ്പ് റോഡ്​ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയിലും ഉദ്​ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുനീറ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഖമറുന്നീസ, ജന പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.