പട്ടർനടക്കാവിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസെത്തി

പട്ടർനടക്കാവ്: അങ്ങാടിയിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസെത്തിയത് യാത്രക്കാർക്കും വാഹനങ്ങൾക്കും ആശ്വാസമായി. രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ഇവിടെ പൊലീസിനെ നിയോഗിക്കണമെന്നത് വ്യാപാരികളും നാട്ടുകാരും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. അങ്ങാടിയിൽ ഓട്ടോസ്റ്റാൻഡ്​ സ്ഥാപിക്കുക, മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകാൻ ഓടകൾ നന്നാക്കുക, യാത്രക്കാർക്ക് സൗകര്യമായ സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കുക എന്നിവയും യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഇവയും ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.