നോവൽ ചർച്ച

ചങ്ങരംകുളം: ജനപ്രിയസാഹിത്യത്തിന്​ തുടക്കം കുറിച്ച മുട്ടത്തുവർക്കിയുടെ 'പാടാത്ത പൈങ്കിളി' നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു. സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നടത്തി. എൺപത്തിയേഴാമത് പുസ്തക ചർച്ചയിൽ പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായി. അഡ്വ. വി. ശശികുമാർ, കവി കെ.വി. ശശീന്ദ്രൻ, ചന്ദ്രിക, സി.എം. രാമനുണ്ണി, ബാലാമണി ടീച്ചർ, നളിനി പെരിക്കമന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. എം. നിദുല ചർച്ചയുടെ അവലോകനം നിർവഹിച്ചു. ശൂദ്രകൻ രചിച്ച സംസ്കൃതനാടകം മൃച്ഛകടികം കെ.വി. ശശീന്ദ്രൻ പരിചയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.