മലപ്പുറം: ജില്ല പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുച്ചക്ര സ്കൂട്ടർ വിതരണം നടത്തി. പദ്ധതിക്കായി 88.35 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജനറൽ വിഭാഗത്തിൽ 86 ഗുണഭോക്താക്കൾക്കും എസ്.സി.പി വിഭാഗത്തിൽ ഒമ്പത് ഗുണഭോക്താക്കൾക്കുമാണ് നടപ്പ് സാമ്പത്തിക വർഷം സൈഡ് വീൽ ഘടിപ്പിച്ച വാഹനം അനുവദിച്ചത്. എസ്.സി.പി വിഭാഗത്തിലുള്ളവർക്കുള്ള സ്കൂട്ടർ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ നിർവഹിച്ചു. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 18 പേർക്ക് ഒന്നാം ഘട്ട വാഹന വിതരണം നടത്തി. ബാക്കിയുള്ള 68 ഗുണഭോക്താക്കൾക്ക് വാഹനം രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, അംഗങ്ങളായ കെ.ടി. അഷ്റഫ്, ടി.പി. ഹാരിസ്, എ. യാസ്മിൻ, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കുറുമാടൻ, വി.പി. ജസീറ, എം. ഹംസ, സലീന, ഷഹർബാൻ, സുഭദ്ര ശിവദാസൻ, ശ്രീനിവാസൻ കുന്നത്ത്, എം.പി. സുഫിയാൻ, ജില്ല സാമൂഹികനീതി ഓഫിസർ വി.വി. സതീദേവി, സഹീർ, രാജീവ്, മനോജ്, മുൻ ജില്ല സാമൂഹികനീതി ഓഫിസർ കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം സ്വാഗതവും സെക്രട്ടറി എൻ.എ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു. m3 jilla scooter ജില്ല പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി.പി വിഭാഗത്തിൽപെട്ടവർക്ക് നൽകുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണോദ്ഘാടനം പ്രസിഡന്‍റ് എം.കെ. റഫീഖ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.