ശാസ്ത്രദിനം ആചരിച്ചു

എടയൂർ: അത്തിപ്പറ്റ ഗവ. എൽ.പി സ്കൂളിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ശാസ്ത്ര ദിനാചരണവും നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖല സെക്രട്ടറി പി. വിജയകൃഷ്ണൻ ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. നാടൻപാട് കലാകാരൻ പി.സി. രാജൻ പുറമണ്ണൂർ ശാസ്ത്രദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.സി. ബഷീർ ശാസ്ത്ര കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രധാനാധ്യാപകൻ പി.എം. സജ്ന സംസാരിച്ചു. ക്ലബ് കൺവീനർ മുഹമ്മദ് ആദിൽ സ്വാഗതവും ജോ. കൺവീനർ ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.