ബ്രാഞ്ച് സമ്മേളനം

സി.പി.ഐ കരുളായി: 24ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കരുളായി സി.പി.ഐ ടൗൺ നടന്നു. കരുളായി മലയോര ഹൈവേയുടെ പ്രവൃത്തിക്കുള്ള തടസ്സം അടിയന്തരമായി നീക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് അംഗവും നിലമ്പൂർ മണ്ഡലം സെക്രട്ടറിയുമായ കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വിജയ പതാക ഉയർത്തി. ടി.പി. മുജീബ് അധ്യക്ഷത വഹിച്ചു. സി.പി.ഐ നിലമ്പൂർ ലോക്കൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.കെ. വിജയൻ, കെ.ടി. അലവി, ഫാത്തിമ സലിം, ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ഫിറോസ് ചെമ്പാല, കെ.ടി. സുലൈമാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ടി. അലവി (സെക്ര), മുജീബ് (അസി. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.