വൈരങ്കോട് ക്ഷേത്രം ഊട്ടുപുര നിർമാണം തുടങ്ങി

വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിന് സമീപം ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഊട്ടുപുരയുടെ പ്രവൃത്തി തുടങ്ങി. കുറ്റിയടിക്കൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേർസൻ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.ടി. മുസ്തഫ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. റംഷിദ ടീച്ചർ, മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ, മുൻ ദേവസം ബോർഡ് മെംബർ ടി.എൻ. ശിവശങ്കരൻ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ജഗദീഷ് പ്രസാദ്, മാനേജർ മുരളി വള്ളത്തോൾ, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്‍റ്​ എം. പുരുഷോത്തമൻ, സെക്രട്ടറി കെ. ആനന്ദൻ, പി. ബീരാൻ, അബ്ദു പരപ്പിൽ, ജലീൽ തൊട്ടി വളപ്പിൽ, ടി. രാജേന്ദ്രൻ, കെ. സദാനന്ദൻ, ഇ.പി. ബിജു, ഇ.പി. മോഹനൻ, എം.പി. ഹക്കീം, എ. രതീഷ്, കെ. നിസാം എന്നിവർ പങ്കെടുത്തു ഫോട്ടോ: F No. A 15 വൈരങ്കോട് ഭഗവതി ക്ഷേത്രത്തിനു സമീപം ഊട്ടുപുരയുടെ നിർമാണ പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം മയ്യേരി നസീബ അസീസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.