റോഡിലേക്ക് മെറ്റൽ നിരന്ന് അപകടം പതിവാകുന്നു

റോഡിലേക്ക് മെറ്റൽ നിരന്നു; അപകടം പതിവ്​ മേലാറ്റൂർ: റോഡിലേക്ക് മെറ്റൽ പരന്നതിനാൽ വേങ്ങൂർ ഞാവൽ പടിയിലെ വളവിൽ അപകടങ്ങൾ പതിവാകുന്നു. പെരിന്തൽമണ്ണ- മേലാറ്റൂർ റൂട്ടിലെ എം.ഇ.എ എൻജിനീയറിങ് കോളജിന്​ സമീപമാണ് അപകടം പതിവായത്. ഒരാഴ്ചക്കിടെ നാല് ബൈക്ക് അപകടങ്ങളാണ് വളവിൽ നടന്നത്. ആറു മാസമായി നടക്കുന്ന റോഡ് പണിയുമായി ബന്ധപ്പെട്ടാണ് ഇവിടെ മെറ്റൽ ഇട്ടിരിക്കുന്നത്​. ദിവസവും ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് മെറ്റലിൽ നിരങ്ങി നീങ്ങുന്നത്​. അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നു. പടം mc mltr 1 vengoor road വേങ്ങൂർ ഞാവൽ പടിയിൽ റോഡിൽ മെറ്റൽ പരന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.