റീത്ത് വെച്ച് ധർണ

പരപ്പനങ്ങാടി: തീരദേശ മേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്​മെന്‍റ്​ ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുന്നിൽ ധർണയും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. പ്രസിഡന്‍റ്​ മനാഫ് താനൂർ ഉദ്​ഘാടനം ചെയ്തു. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. യു. ഷാജി, പി. രാമാനുജൻ, സി.സി. അബ്ദുൽ ഹക്കീം, ഷബീർ അലി പുത്തരിക്കൽ, പി. ഹുസൈൻ, വി.പി. ഉമ്മർ, പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. MT ppgd Dharna. നെടുവ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് പി.ഡി.എഫ് പ്രവർത്തകർ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.