വേങ്ങര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൂരിയാട് മുതൽ കൊളപ്പുറം വരെ പാലം നിർമിക്കാൻ താൽക്കാലികമായി നിർമിച്ച റോഡ് നീരൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് കാണിച്ച് കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി. വേങ്ങരതോട്, കൈതത്തോട് എന്നിവയിലൂടെ വരുന്ന വെള്ളം സുഖമമായി ഒഴുകാൻ കുഴൽ സ്ഥാപിച്ചതിലെ അശാസ്ത്രീയത തടസ്സമാകുമെന്നതിനാൽ പ്രശ്നപരിഹാരം വേണമെന്നാണ് കർഷകരുടെ ആവശ്യം. കിസാൻസഭ മണ്ഡലം പ്രസിഡന്റ് എ.പി. അബൂബക്കർ, വേങ്ങര പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കെ.വി. ഉമ്മർ എന്നിവർ നേതൃത്വം നൽകി. പടം : mt vngr ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പണിത താൽക്കാലിക റോഡ് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ പരിഹാരം വേണമെന്നാവശ്യപ്പെട്ട് കർഷകർ കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.