തിരൂരങ്ങാടി: ജില്ല പൈതൃക മ്യൂസിയം പ്രവൃത്തി വിലയിരുത്തുന്നതിനും രണ്ടാംഘട്ടത്തിന്‍റെ ഡി.പി.ആർ തയാറാക്കുന്നതിന്‍റെയും ഭാഗമായി കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻപിള്ള ഹജൂർ കച്ചേരിയിലെത്തി. 58 ലക്ഷം രൂപ ചെലവിട്ടുള്ള ഒന്നാം ഘട്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. നിലം പാകലും ചുറ്റുമതിൽ നിർമാണവും പൂർത്തീകരിച്ച് മാർച്ച് ആദ്യവാരം ഒന്നാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. പ്രോജക്ട് എൻജിനീയർ മോഹൻരാജ്, എഫ്.ഐ.ഡി.ഡി എം.ഡി യോഗേഷ്, മ്യൂസിയം കോഓഡിനേറ്റർ രൂപിൻ ജോൺ, പുരാവസ്തു മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, അഡ്വ. ഷെയ്ഖ് ഹനീഫ, അസി. പ്രൈവറ്റ് സെക്രട്ടറി എം.എം. മുഹമ്മദ് ഫൈസൽ, നൗഫൽ തടത്തിൽ, ജിൻഷാദ്, സാജിദ് ഈരാറ്റുപേട്ട, ഇ.കെ. അബ്ദുറഹ്മാൻ, തയ്യിൽ അബ്ദുൽ സമദ്, കുഞ്ഞാലൻ വെന്നിയൂർ എന്നിവരും കൂടെ ഉണ്ടായിരുന്നു. mt musium visit ഹജൂർ കച്ചേരി കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻ പിള്ള സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.