ഊർങ്ങാട്ടിരി: ഓടക്കയം വാർഡിലെ മാങ്കുളം നെല്ലിയായി റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്തിൽനിന്ന് അനുവദിച്ച രണ്ടരലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി ഉദ്ഘാടനം വാർഡ് അംഗം പി.എസ്. ജിനേഷ് നിർവഹിച്ചു. വർഷങ്ങളായി ഈ റോഡിന്‍റെ ശോച്യാവസ്ഥയെ തുടർന്ന് കോളനിവാസികൾ വലിയ യാത്രാദുരിതത്തിലായിരുന്നു. നെല്ലിയായി കുളിമട തോടിന് 10 ലക്ഷം രൂപ ചെലവഴിച്ച് കൾവർട്ട് സ്ഥാപിച്ചതോടെയാണ് റോഡിന്‍റെ നവീകരണത്തിന് തുടക്കമായത്. നവീകരണം പൂർത്തിയാകുന്നതോടെ ഏറെ നാളായുള്ള കോളനിവാസികളുടെ യാത്രാദുരിതത്തിനാണ് പരിഹാമാവുന്നതെന്ന് പി.എസ്. ജിനേഷ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജോ ആന്‍റണി, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ പ്രവൃത്തി വീക്ഷിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.