കോൺഗ്രസ് യൂനിറ്റ് സമ്മേളനം കീഴുപറമ്പ്: കോൺഗ്രസ് കാരങ്ങാട്ട് യൂനിറ്റ് സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.സി. സിദീഖ് അധ്യക്ഷത വഹിച്ചു. സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. പി.വി. ചിന്നമ്മു പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് എം.ഇ. റഹ്മത്ത്, കെ. രത്നകുമാരി രാമകൃഷ്ണൻ, ആബിദലി അരീക്കോട്, എടക്കര ഹമീദ്, ചാലിൽ ഇസ്മായിൽ, ഡോ. ശ്രീധരൻ, കെ. രാമകൃഷ്ണൻ, ആഞ്ഞങ്ങാട് സുരേന്ദ്രൻ, അലി കാരങ്ങാട്, എം.കെ. ഫാസിൽ, എം.ടി. അയ്യപ്പൻ, ജിഫിൻ വേങ്ങമണ്ണിൽ, വി. നിസാമുദ്ദീൻ, പി.ടി. മുഹമ്മദലി, കെ.സി. മൊയ്തീൻ ജലീൽ എടക്കര എന്നിവർ സംസാരിച്ചു. കെ. ഫർഹാൻ (പ്രസി.), കെ.കെ. ഫഹീം (ജന. സെക്രട്ടറി), പി.വി. സുജമോൾ (ട്രഷ), അഫാൻ, റമീസ് എന്നിവരെ പുതിയ യൂനിറ്റ് കമ്മിറ്റി ഭാരവാഹിക്കളായും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.