ഐ.ടി.ഐ. റോഡ് നിർമാണം പൂർത്തിയായി എടവണ്ണപ്പാറ: എളമരം തടായിയിലെ വാഴക്കാട് ഐ.ടി.ഐ റോഡ് നിർമാണം പൂർത്തിയായി. ബ്ലോക്ക് ഫണ്ടിൽ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമാണം. എളമരം-കരിയാത്തൻകുഴി വഴിയുള്ള റോഡ് രണ്ട് ദിവസംകൊണ്ടാണ് പൂർത്തീകരിച്ചത്. കെട്ടിട നിർമാണത്തിനുള്ള സ്ഥലം വാഴക്കാട് ഗ്രാമ പഞ്ചായത്ത് റവന്യു നടപടികൾ പൂർത്തീകരിച്ച് ഐ.ടി.ഐക്ക് നേരത്തെ കൈമാറിയിരുന്നു. ആറ് മീറ്റർ വീതിയിലുള്ള റോഡിലെ മൂന്നര മീറ്ററിലാണ് ടാറിങ് നടന്നത്. കെട്ടിട നിർമാണത്തിനായി ആറര കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഐ.ടി.ഐ. താൽക്കാലികമായി വാഴക്കാട് ദാറുൽ ഉലൂമിലാണ് പ്രവർത്തിച്ച് വരുന്നത്. me iti road നിർമാണം പൂർത്തിയായ വാഴക്കാട് ഐ.ടി.ഐ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.