കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത മികവ് പുലർത്തിക്കൊണ്ടിരിക്കുന്ന ഓർഫനേജ് പോളിടെക്നിക് കോളജ് എടവണ്ണ, സംസ്ഥാനത്തു തന്നെ മുൻനിര സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കോളജിലെ ആദ്യ ബാച്ചുകൾ കോഴ്സ് പൂർത്തീകരിച്ച് പാസ്ഔട്ടാവുകയും പ്രസ്തുത വിദ്യാർഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുകയും ചെയ്തു. ഒരു വിഭാഗം വിദ്യാർഥികൾ ലാറ്ററർ എൻട്രി വഴി വിവിധ ഗവ. എൻജിനീയറിങ് കോളജുകളിൽ ബി.ടെക് രണ്ടാം വർഷത്തിലേക്ക് ചേർന്ന് തുടർപഠനം നടത്തിക്കൊണ്ടിരിക്കുന്നു. വിദ്യാർഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആർട്സ് ഡേ, സ്പോട്സ് ഡേ, കോളജ് ഡേ എന്നിവ നടത്തിവരുന്നു. കേരളത്തിൽ തന്നെ എടുത്തുപറയത്തക്കവിധത്തിലുള്ള നാഷനൽ സർവിസ് സ്കീം യൂനിറ്റ് കോളജിൽ പ്രവർത്തിച്ചു വരുന്നു. ഏറനാട് താലൂക്കിൽ എടവണ്ണയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓർഫനേജ് പോളിടെക്നിക് കാമ്പസിലേക്ക് എടവണ്ണ ബസ്സ്റ്റാൻഡിൽനിന്ന് 300 മീറ്റർ ദൂരം മാത്രമേയുള്ളൂ. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ന്യൂഡൽഹിയുടേയും ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ കേരളയുടേയും അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൽ മൂന്നു വർഷ ഡിപ്ലേമ കോഴ്സുകളായ സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നിവയാണുള്ളത്. പ്രസ്തുത കോഴ്സുകൾക്കാവശ്യമായ മുഴുവൻ ലാബുകളും വർക്ഷോപ്പുകളും കാമ്പസിൽ സജ്ജീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിയാണ് കോഴ്സിനു വേണ്ട അടിസ്ഥാന യോഗ്യത. പ്ലസ്ടു/ വി.എച്ച്.എസ്.ഇ സയൻസ് വിഭാഗം പഠിച്ചവർക്ക് മൂന്നു വർഷ ഡിപ്ലോമ കോഴ്സിൻെറ രണ്ടാം വർഷത്തിലേക്ക് നേരിട്ട് അഡ്മിഷൻ എടുക്കാൻ ലാറ്ററൽ എൻട്രി വഴി പുതുതായി സൗകര്യവുമുണ്ട്. പകുതി മാനേജ്മൻെറും പകുതി ഗവ. അലോട്ട്മൻെറും വഴിയാണ് അഡ്മിഷൻ നടത്തുന്നത്. ഗവ. അലോട്ട്മൻെറിനായി polyadmission.org വഴി ഓൺലൈനായി അപേക്ഷിക്കാം. മാനേജ്മൻെറ് ക്വോട്ടയിലേക്കുള്ള അപേക്ഷഫോറം കോളജ് ഓഫിസിൽനിന്ന് നേരിട്ട് ലഭിക്കുന്നതാണ്. ഫോൺ: 04832701245, 2702245, 8078739723.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.