നായാട്ട് സംഘത്തെക്കുറിച്ച് അന്വേഷണവുമായി വനംവകുപ്പ്

കാഞ്ഞിരപ്പുഴ: നായാട്ടിനിറങ്ങിയ ആറംഗ സംഘത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി. സംഘാംഗങ്ങളിൽ ഒരാൾ ഈ പ്രദേശത്തു താമസിക്കുന്നതായും സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ന് കാഞ്ഞിരപ്പുഴ, അരിപ്പനാഴി ഭാഗങ്ങളിൽ വേട്ടപ്പട്ടികളും ആയുധങ്ങളുമായി നായാട്ടിനിറങ്ങിയ സംഘത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. വനപ്രദേശങ്ങളോട് ചേർന്ന മുതുകുർശ്ശി, പാണ്ടിപ്പാടം, കാഞ്ഞിരപ്പുഴ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സംഘത്തെ കണ്ട നാട്ടുകാരിൽനിന്ന്​ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. പാലക്കയം ഡെപ്യൂട്ടി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ സി. സുമേഷി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. രാത്രി കാലങ്ങളിൽ നായാട്ടിനിറങ്ങുന്ന അപരിചിത സംഘത്തെപ്പറ്റി നാട്ടുകാരിലും ആശങ്ക ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.